കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മൈക്രോഫിനാൻസ് വായ്പാ വിതരണം

മേപ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ അനുവദിച്ച മൈക്രോ ഫിനാൻസ് വായ്പയുടെ വിതരണോത്ഘാടനം നാളെ (25.11.2024) നടയ്ക്കും. രാവിലെ 10 ന് മൂപ്പൈനാട് സെന്റ്. ജോസഫ് പാരിഷ് ഹാളിൽ കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ നിർവഹിക്കും.

മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അദ്ധ്യക്ഷത വഹിക്കും. കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ബിന്ദു വി.സി/ കോർപറേഷൻ മേഖലാ മാനേജർ ഫൈസൽ മുനീർ കെ നന്ദിയും പറയും. രാധ രാമസ്വാമി വൈസ് പ്രസിഡന്റ്, മേപ്പാടി ഗ്രാമ പഞ്ചായത്ത്, ബി നാസർ ചെയർമാൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, മേപ്പാടി ഗ്രാമ പഞ്ചായത്ത്, രാജു ഹെജമാടി ചെയർമാൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, മേപ്പാടി ഗ്രാമ പഞ്ചായത്ത്, ജോബിഷ് കുര്യൻ വാർഡ് മെമ്പർ, മേപ്പാടി ഗ്രാമ പഞ്ചായത്ത്, പി കെ ബാല സുബ്രഹ്മണ്യൻ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, വയനാട്, ശ്രീമതി ബിനി പ്രഭാകരൻ സി.ഡി.എസ് ചെയർപേഴ്സൺ, മേപ്പാടി ഗ്രാമ പഞ്ചായത്ത് എന്നിവർ പങ്കെടുക്കും.
32 കുടുംബശ്രീ ഗ്രൂപ്പുകളിലെ 340 അംഗങ്ങൾക്കായി 2,15,80,000/- രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. ഈ വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.
മേപ്പാടി മേഖലയിൽ നടന്ന ഉരുൾ പൊട്ടൽ ദുരന്തത്തിന് ശേഷം നിരവധി പദ്ധതികളാണ് വനിതാ വികസന കോർപറേഷൻ ഈ മേഖലയിൽ ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്നത്. ദുരന്തം ഉണ്ടായ ഉടനെ തന്നെ രണ്ടു ഘട്ടങ്ങളിലായി നാല് ലക്ഷത്തോളം രൂപ വില വരുന്ന വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ ഉൾപ്പടെ നിരവധി വസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപറേഷന്റെ വക 38 ലക്ഷം രൂപയും വനിതാ വികസന കോർപറേഷന്റെ അഭ്യർത്ഥന മാനിച്ച് IDBI ബാങ്ക് ഒരു കോടി രൂപയും നൽകുകയുണ്ടായി. വനിതാ വികസന കോർപറേഷനിൽ നിന്നും വായ്പ എടുത്ത ദുരന്തത്തിൽ അകപ്പെട്ടവരുടെ വായ്പകൾ എഴുതി തള്ളാനുള്ള തീരുമാനം കോർപറേഷൻ കൈക്കൊണ്ടിട്ടുണ്ട്. ഇതിനു പുറമെയാണ് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗംങ്ങൾക്ക് രണ്ടര കോടിയോളം രൂപ ഈ മേളയിൽ വിതരണം ചെയ്യാൻ പോവുന്നത്. കൂടാതെ ഒന്നര കോടിയോളം രൂപയുടെ സ്വയം തൊഴിൽ വ്യക്തിഗത വായ്പയും ഈ മേളയിൽ വിതരണം ചെയ്യും. പഞ്ചായത്തിലെ താല്പര്യമുള്ള 20 വനിതകൾക്ക് സംരംഭകത്വ പരിശീലന ക്ലാസ് അടുത്ത മാസം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.