കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ രണ്ടാം തിയ്യതി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടിയിൽ തീർക്കുന്ന മനുഷ്യ ചങ്ങലയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു.
രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. അർജുൻ ഗോപാൽ അദ്ധ്യക്ഷനായി. കെ എം ഫ്രാൻസിസ് , സി ഷംസുദീൻ , ബിനീഷ് മാധവ് , കെ വിനോദ് , കെ കെ സഹദ് , അബ്ദുറഹ്മാൻ , മാത്യു എന്നിവർ സംസാരിച്ചു. കെ കെ സഹദ് ചെയർമാനും സി ഷംസുദ്ദീൻ കൺവീനറും കെ വിനോദ് ട്രഷററുമായ സംഘാടക സമിതി രൂപീകരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്