ജില്ലാ ആസൂത്രണ കാര്യാലയത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ താത്ക്കാലിമായി നിയമിക്കുന്നു. പ്ലസ്ടു പാസ്സായ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറുമാസത്തില്‍ കുറയാതെയുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങ് പരിജ്ഞാനമുണ്ടായിരിക്കണം. അഡോബ് പേജ്മേക്കര്‍ പ്രവൃത്തി പരിചയം. ബി.സി.എ, ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതയാണ്. ഡിസംബര്‍ 7 വരെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആസുത്രണ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







