പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് ആനിമേറ്റര്‍ ട്രെയിനിങ് കിറ്റ്, അനുബന്ധ ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്‌നീഷന്‍ ട്രെയിനിങ് കിറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഡിസംബര്‍ ആറിന് ഉച്ചക്ക് ഒന്നിനകം സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ദര്‍ഘാസുകള്‍ ലഭ്യമാക്കണം. ഫോണ്‍ – 9946930550.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







