വാട്സാപ്പില്‍ ഇനി ഈ വാക്കുകള്‍ ഉപയോഗിക്കാൻ പാടില്ല.

രാജ്യത്ത് സന്ദേശങ്ങള്‍ കൈമാറുന്നതിനായി ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്സാപ്പ്. രണ്ട് ബില്യണ്‍ ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് 2024 ജനുവരിയില്‍ മാത്രമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ വാട്സാപ്പില്‍ നമ്മള്‍ പറയുന്ന ചില വാക്കുകളും ഉള്ളടക്കങ്ങളും കാരണം വാട്‌സാപ്പില്‍ നിരോധനം ലഭിക്കാനും ചിലപ്പോള്‍ നിയമ നടപടികള്‍ക്കും കാരണമായേക്കാം. ഭീഷണിപ്പെടുത്തുന്നതോ അശ്ലീലമോ നിയമവിരുദ്ധമോ ആയ സന്ദേശങ്ങള്‍ അയക്കാന്‍ പാടില്ല. ഗ്രാഫിക് അക്രമം, വിദ്വേഷ പ്രസംഗം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതില്‍ ഉള്‍പ്പെടും. പ്രമോഷണല്‍ സന്ദേശങ്ങളോ സ്പാമോ അയക്കുന്നത് ഒഴിവാക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍, തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുക ഇവയൊക്കെ വാട്‌സാപ്പ് നിരോധനത്തിലേക്ക് കൊണ്ടുവരാം. ഓരോ വിവരങ്ങളും മറ്റുള്ളവരിലേക്ക് അയക്കുന്നതിന് മുന്‍പ് അതിലെ കൃത്യത ഉറപ്പാക്കണം. കോണ്‍ടാക്റ്റുകളില്‍ നിങ്ങളുടെ നമ്പര്‍ സേവ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് ബള്‍ക്ക് മെസേജിങ് നിരോധിച്ചിരിക്കുന്നു. സ്പാമോ പ്രമോഷണല്‍ സന്ദേശങ്ങളോ അയക്കുന്നത് ഒഴിവാക്കണം. ഒപ്പം ഫയലുകള്‍ അയക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഷെയര്‍ ചെയ്യുന്ന ഈ ഫയലുകള്‍ നിയമാനുസൃതവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം. വൈറസുകള്‍ അടങ്ങിയ ഫയലുകള്‍ സെന്റ് ചെയ്യുന്നത് വാട്ട്സാപ്പിന്റെ നയങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട് വാട്‌സാപ്പ്. ഇതിലൂടെ നാം അയക്കുന്ന സന്ദേശങ്ങള്‍ വാട്‌സാപ്പ് മനസിലാക്കും. മറ്റ് ഉപയോക്താക്കള്‍ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആയിരിക്കും ഇത്തരം നടപടികളിലൂടെ പോകുക.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.