പ്രവാസികൾക്ക് സന്തോഷവാർത്ത,​ ഇനി തോന്നും പോലെ വിമാന ടിക്കറ്റ് നിരക്ക് കൂട്ടാൻ കഴിയില്ല

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അടിക്കടിയുണ്ടാകുന്ന വർദ്ധനയ്ക്ക് തടയിടാൻ കേന്ദ്രസർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി,​ജി.സി.എ)​ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ എടുത്തു കളയുന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ വ്യോമയാന ബിൽ ചർച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിമാനടിക്കറ്റ് നിരക്കിലെ ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്നതിനും നിരക്ക് വർദ്ധന തടയുന്നതിനുമാണ് സർക്കാർ നീക്കം. ഇനി തോന്നും പോലെ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഭാരതീയ വായുയാൻ വിധേയക് ബിൽ വ്യാഴാഴ്ചയാണ് പാർലമെന്റ് പാസാക്കിയത്. 2010ലെ ഡി.ജി.സി.എ സർക്കുലർ പ്രകാരം ഒരുമാസം മുൻപ് വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് ഡി.ജി.സി.എയെ അറിയിക്കണം,​ ഇതേ സർക്കുലറിൽ തന്നെയുള്ള വ്യവസ്ഥ പ്രകാരം ഡി.ജി.സി.എക്ക് നൽകിയ നിരക്കിൽ വിമാനകമ്പനികൾ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളിൽ ഡി.ജി,​സി,​എയെ അറിയിച്ചാൽ മതിയാകും. ഈ വ്യവസ്ഥയാണ് പുതിയ ബില്ലിൽ നീക്കം ചെയ്യുന്നത്. ഇതിലൂടെ അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധന തടയാൻ ആകുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. വ്യവസ്ഥ നീക്കം ചെയ്യുന്നതോടെ ഒരുമാസം മുൻപ് നൽകിയ നിരക്കിൽ വിമാനകമ്പനികൾക്ക് മാറ്റം വരുത്താൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണം-ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയ കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ വരുത്തണം. നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആഴ്‌ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി

പുരുഷന്മാർക്ക് ശ്രേയസിന്റെ സ്നേഹാദരം

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പുരുഷ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാശ്രയ സംഘങ്ങളിലെ പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത വഹിച്ചു.സോഫി ഷിജു,സന്തോഷ്‌,ബേബി,അബ്ദുറഹ്മാൻ,ലിസി

ഗതാഗത നിയന്ത്രണം

പുതുശ്ശേരിക്കടവ് ബാങ്കുന്ന് റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അസിസ്റ്റന്റ്‌ എൻജിനിയർ അറിയിച്ചു. Facebook Twitter WhatsApp

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ പ്രദേശത്ത് നാളെ (നവംബർ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാഴമ്പാടി പ്രദേശത്ത് നാളെ (നവംബർ

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 22) കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.