പിഴയിനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് കിട്ടാനുള്ളത് കോടികള്‍, പക്ഷേ, പിഴയടക്കാന്‍ ജനം മടി കാണിച്ചതോടെ അദാലത്തുമായി കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും. 2021 വര്‍ഷം മുതലുള്ള ട്രാഫിക് ഫൈനുകളില്‍ പിഴയടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കാണ് അവസരം. മോട്ടോര്‍ വാഹന വകുപ്പിന് മാത്രം പിഴയിനത്തില്‍ ലഭിക്കാനുള്ളത് 374 കോടി രൂപയാണ്. എഐ ക്യാമറയില്‍ കുടുങ്ങിയ നിയമലംഘനങ്ങളിലാണ് കോടികള്‍ പിരിഞ്ഞ് കിട്ടാനുള്ളത്. പക്ഷേ, പിഴയടക്കുന്നതില്‍ ജനങ്ങള്‍ അത്ര താല്പര്യം കാട്ടുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പിഴയടക്കാത്തവരില്‍ മുന്‍പന്തിയില്‍ തിരുവനന്തപുരം ജില്ലകാരാണ്. അതേസമയം, നോട്ടീസ് നല്‍കുന്നതിലെ കാലതാമസം ഇതിന് ഒരു കാരണമായി പറയുന്നുണ്ട്. നിമയലംഘനം കണ്ടെത്തി കുറഞ്ഞത് ആറ് മാസം കഴിഞ്ഞാകും നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുക.

ജേഴ്സി കൈമാറി.
പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം ആരംഭിച്ച സിനാൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ഫുട്ബോൾ മത്സരത്തിനുള്ള ജഴ്സി കൈമാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്രിയേറ്റീവ് വീഡിയോടെക് എംഡി യുമായ ശ നൗഷാദ്CP







