മേപ്പാടി : ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ് യൂണിറ്റിലെ വൊളണ്ടിയേഴ്സ് സ്ക്രാപ് ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വീൽ ചെയർ മേപ്പാടി ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു , പ്രിൻസിപ്പൽ ജെസി പെരേര തുടങ്ങിയവർ ചേർന്ന് മേപ്പാടി ഗവ. സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ അർജുന് വീൽചെയർ കൈമാറി. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.വി.സുരേന്ദ്രൻ, സിനിയർ അസിസ്റ്റന്റ് എസ്.സതീശൻ, സ്റ്റാഫ് സെക്രട്ടറി പി. സഫ്വാൻ , എൻഎസ്എസ് ലീഡർമാരായ അഫ്താഷ് റോഷൻ, ആൾഡ്രിയ, അഥർവ് , ജംസീന മോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ് എ.ബി







