പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം. പൂക്കോട് സർവകലാശാല ആസ്ഥാനത്തെ ക്യാമ്പസ് യൂണിയനിലേക്കും ബി. ടെക് ഡയറി കോളേജ് യൂണിയനിലേക്കും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.ഇന്ന് നാമനിർദ്ദേശ പത്രികസമർപ്പണവും ബുധൻ സൂക്ഷ്മപരിശോധനയും പൂർത്തിയായി. വെറ്ററിനറി കോളേജിൽ 18 മേജർ സീറ്റടക്കം 25 സീറ്റിലും ബി ടെക്കിൽ 13 മേജർ സീറ്റുൾപ്പെടെ 18 സീറ്റിലും എസ്‌എഫ്‌ഐക്ക് മാത്രമായിരുന്നു സ്ഥാനാർഥികളുണ്ടായിരുന്നത്.
വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന്റെ ഉത്തരവാദിത്വം എസ്‌എഫ്‌ഐയുടെ ചുമലിൽവയ്‌ക്കാൻ ബോധപൂർവശ്രമം നടത്തിയ മാധ്യമ അജണ്ടക്കും
യുഡിഎഫ്–-ബിജെപി കള്ളപ്രചാരണങ്ങൾക്കും എതിരെയുള്ള പ്രതിരോധമായാണ് വെറ്ററിനറിയിലെ വിദ്യാർഥികൾ എസ്‌എഫ്‌ഐയെ നെഞ്ചേറ്റിയതെന്ന് നേതാക്കൾ പറഞ്ഞു.
മാനേജ്‌മെന്റ്,അക്കാദമിക്ക് കൗൺസിൽ തെരഞ്ഞെടുപ്പുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചിരുന്നു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







