മാറുന്നത് നാണവും വിലക്കും; എല്ലാവര്‍ക്കും രതിമൂര്‍ച്ഛ വേണം; ഇന്ത്യയില്‍ സെക്സ്ടോയ്സ് വ്യവസായം ബില്യണ്‍ ഡോളറിലേക്ക്

ചിപ്സും ചോക്ലേറ്റുകളും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തോടെ സെക്സ് ടോയ്സ് കൂടി വാങ്ങുന്ന രീതിയിലേക്ക് ഇന്ത്യക്കാര്‍ മാറുന്നു. ലൈംഗികാനുഭൂതികളെക്കുറിച്ച്‌ സംസാരിക്കാനും പുതുമ തേടാനും യുവത്വം കൊതിക്കുമ്ബോള്‍ കുതിക്കുന്നത് ലൈംഗികവ്യവസായം കൂടിയാണ്.ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, നൈക്ക വളരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എല്ലാം ഇന്ത്യക്കാരുടെ അനുഭൂതികളെയും അനുഭവങ്ങളെയും മാറ്റിമറിക്കുകയാണ്.

ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ 21 മുതല്‍ 40 വയസുവരെയുള്ള യുവത്വമാണ് സെക്സ് ടോയ്സ് വിപണിയില്‍ ചലനമുണ്ടാക്കുന്നത്. സെക്‌സ് ടോയ്‌സും ലൂബ്രിക്കന്റുകളും വൈബ്രേറ്ററുകളും ടൂത്ത് ബ്രഷുകളും ഫേസ് വാഷും പോലെ സാധാരണ വാങ്ങുന്ന സാധനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയാണ്. ഈ വര്‍ഷം ഇന്ത്യയിലെ സെക്സ്ടോയ്സ് വ്യവസായം ഒരു ബില്യണ്‍ ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ആഗോളതലത്തില്‍, സെക്‌സ് ടോയ് വിപണി 44 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായി വളരുമെന്നാണ് മാര്‍ക്കറ്റ് സ്റ്റഡി.

2030 ഓടെ ഇന്ത്യയില്‍ ഒരു ബില്യണ്‍ ആളുകള്‍ രതിവിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരിക്കല്‍ നിഷിദ്ധമായിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്തതാകുന്നു. സെക്‌സ് വെല്‍നസ് ഉല്‍പന്നങ്ങളുടെ ആവശ്യം ഇനി മെട്രോ നഗരങ്ങളില്‍ മാത്രമല്ല. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുമൊക്കെ ഇത് പരക്കുകയാണ്.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോള്‍ ഉത്തരവാദിത്തത്തിന്‍റെ അടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ മാത്രമല്ല ഒരു സാംസ്കാരിക മാറ്റത്തിന് കൂടി കാരണമാകുകയാണ്.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.