കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് 13 മാസം

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ നിലച്ചിട്ട് ഒരു വര്‍ഷത്തില്‍ അധികമായെന്ന് തൊഴിലാളികള്‍. പ്രതിമാസം 1,600 രൂപയാണ് ക്ഷേമപെന്‍ഷന്‍. 13 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. നിലവില്‍ 20,800 രൂപ കുടിശിക ഇനത്തില്‍ ഓരോ തൊഴിലാളിക്കും ലഭിക്കാനുണ്ട്. ഇതിനൊപ്പം അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, കിടപ്പ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായം, മരണാനന്തരസഹായവും അപകടമരണ ധനസഹായവും ലഭിക്കാനുണ്ട്. ക്ഷേമപെന്‍ഷന് അര്‍ഹരായ തൊഴിലാളികളില്‍ പലരും വിവിധ അസുഖങ്ങളായി വീട്ടില്‍ കിടക്കുന്നവരാണ്. ഒരു നേരത്തെ മരുന്നിനു പോലും പെന്‍ഷനെ ആശ്രയിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഏറ്റവും ഒടുവില്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചത് 2023 നവംബര്‍ 4-നാണ്. പെന്‍ഷന്‍ ഇല്ലെങ്കില്‍ അടച്ച അംശാദായമെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നവരും ഏറെയാണ്. 20 ലക്ഷത്തോളം കെട്ടിടനിര്‍മാണ തൊഴിലാളികളില്‍ നിന്ന് മാസം 50 രൂപ അംശദായം സര്‍ക്കാര്‍ പിരിക്കുന്നുണ്ട്. ഇതു മാത്രം മാസം 10 കോടി രൂപവരും. കൂടാതെ നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സിലൂടെയും കേരള ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ക്ഷേമനിധി തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതിനാലാണ് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായത്. തൊഴിലാളികളില്‍ നിന്നും അംശദായവും പുതിയ വീട് വെയ്ക്കുന്നവരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും സെസ്സും പിരിച്ചിട്ടും അര്‍ഹരായ തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷനോ അടച്ചുതീര്‍ത്ത അംശദായമോ നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ 600 കോടി രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരുന്ന ക്ഷേമനിധിയില്‍ ഇന്ന് 700 കോടി കടം ആണത്രേ. 1996-ലെ ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സെസ്സ് ആക്‌ട് പ്രകാരം പണി പൂര്‍ത്തീകരിച്ച ഗാര്‍ഹിക, വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചിലവിന്റെ ഒരു ശതമാനം സെസ്സാണ് പിരിച്ചെടുക്കുന്നത്. കെട്ടിടങ്ങള്‍ക്ക് ഓക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ബില്‍ഡിങ് സെസ്സ് നിര്‍ബന്ധമായി പിരിച്ചെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സെസ്സ് പിരിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും ബോര്‍ഡിന് പ്രതിസന്ധി ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. പെന്‍ഷന്‍ കുടിശിക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.