ടി.സിദ്ദിഖ് എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ പുല്ല് വിരിക്കുന്ന പ്രവൃത്തിക്ക് 50000 രൂപ അനുവദിച്ചു. പൊഴുതന ഗ്രാമപഞ്ചയത്ത് പന്നിയോറ കുറിച്യ കോളനിയിലേക്ക് ത്രി ഫേസ് ലൈന്‍ വലിക്കുന്നതിനായി 160525 രൂപയും അനുവദിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ