നിക്ഷയ് ശിവിര്‍ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പെയിന്‍ തുടങ്ങി

കൽപ്പറ്റ :സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നിക്ഷയ് ശിവിര്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പെയിന്‍ തുടങ്ങി. 100 ദിന കര്‍മ്മ പദ്ധതി കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രീകൃത ഇടപെടലിലൂടെ ക്ഷയരോഗ നിര്‍ണ്ണയം ത്വരിതപ്പെടുത്തുക,സമൂഹത്തില്‍ മറഞ്ഞിരിക്കുന്ന ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ ക്ഷയരോഗ പകര്‍ച്ച ഇല്ലാതാക്കുക, ക്ഷയരോഗ മരണങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് നിക്ഷയ് ശിവിറിന്റെ ലക്ഷ്യം. ക്ഷയരോഗ ചികിത്സക്ക് ആവശ്യമായ സാമൂഹ്യ ,വൈകാരിക, പോഷകാഹാര പിന്തുണ ലഭ്യമാക്കുകയും കൂടുതല്‍ നിക്ഷയ് മിത്ര ദാതാക്കളെ കണ്ടെത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ച്ചയായ 100 ദിവസത്തെ ഊര്‍ജ്ജിത ക്യാമ്പയിനാണ് നിക്ഷയ് ശിവിര്‍ എന്ന പേരില്‍ നടപ്പിലാക്കുന്നത്. 2023 ല്‍ ജില്ലയില്‍ ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്തുകളായി തിരഞ്ഞെടുക്കപ്പെട്ട തരിയോട്, പനമരം,വെങ്ങപ്പള്ളി,പടിഞ്ഞാറത്തറ,പൂതാടി,തവിഞ്ഞാല്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷയ രോഗ ബോധവല്‍ക്കരണ വീഡിയോകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു. നിക്ഷയ് മിത്ര ദാതാക്കളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ജില്ലാ ക്ഷയ രോഗ ഓഫീസര്‍ ഡോ .പ്രിയ സേനന്‍ ആമുഖ പ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ.വിമല്‍ രാജ് ക്ഷയരോഗ മുക്ത കര്‍മ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലോകാരോഗ്യ സംഘടനാ കണ്‍സള്‍ട്ടന്റ് ഡോ ടി .എന്‍.അനൂപ് കുമാര്‍ വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.