സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ :- വയനാട് ജില്ലയിലെ മുണ്ടക്കൈ പ്രദേശത്ത് ജൂലായ് 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് പ്രധാനമന്ത്രി വാന നിരീക്ഷണം കൂടി നടത്തിയിട്ടും ഇത്രയും വലിയ പ്രകുതി ദുരന്തത്തെ L3 പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം നടത്തുവാനോ , ആവശ്യമായ സഹായ ധനം പ്രഖ്യാപിക്കുവാനോ തയ്യാറാകാത്തതില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് കൂട്ട ധര്‍ണ്ണ നടത്തി. വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി.എ .എന്‍. നമ്പുതിരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമരവിള രാമൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ പ്രൊഫസര്‍ കെ.സരള ,എന്‍.സി.പിള്ള,ആര്‍. രാജന്‍, ജോയിന്റ് സെക്രട്ടറിമാരായ പി.പി. ബാലന്‍, കെ. ജെ. ചെല്ലപ്പന്‍, വനിതാ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോക്ടര്‍ സുനന്ദ കുമാരി എന്നിവര്‍ സംസാരിച്ചു. ടി.കെ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി .പ്രഭാകരന്‍ നന്ദി പറഞ്ഞു. ധര്‍ണ്ണക്കു മുന്‍പേ നഗരത്തില്‍ നടത്തിയ പ്രകടനത്തിനു ജില്ലാ ഖജാന്‍ജി പി. അപ്പന്‍ നമ്പ്യാര്‍, പ്രസിഡന്റ് ജോസഫ്മാണിശ്ശേരി,ജോയിന്റ് സെക്രട്ടറിമാരായ പി.ചന്തു കുട്ടി, റ്റി.പി. അനിത ടീച്ചര്‍ , പി. ജെ ആന്റെണി , വൈസ് പ്രസിഡന്റ് പി.കെ. ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.