കേരള ഗ്രാമീണ്‍ ബാങ്ക് വരദൂര്‍ എഫ്.എച്ച്.സി ക്ക് നല്‍കുന്ന വാഹനം കൈമാറി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെവി രജിതയുടെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി സിദ്ധിഖ് ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും നിര്‍വ്വഹിച്ചു.. കൈമാറ്റ ചടങ്ങില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയഭാസ്കര്‍ മുഖ്യ അഥിതിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂര്‍ഷ ചേനോത്ത് സ്വാഗതം പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നിത്യ ബിജുകുമാര്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ലെസ്ലി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ കുഞ്ഞായിഷ, ക്ഷേമകാര്യസ്റ്റാനന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ പള്ളിക്കര, വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍, ഡോ. സമീഹ സൈതലവി, കേരള ഗ്രാമീണ്‍ ബാങ്ക് ആര്‍.എം.ഒ റ്റി.വി സുരേന്ദ്രന്‍, കേരള ഗ്രാമീണ്‍ ബാങ്ക് കണിയാമ്പറ്റ ബ്രാഞ്ച് മാനേജര്‍ കെ.ആര്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള് ചടങ്ങില്‍ സന്നിഹിതരായി. വരദൂര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ സിത്താര എ.പി നന്ദി പറഞ്ഞു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.