വ്യാപാരിയെ അകാരണമായി ബിൽഡിംഗ് ഓണറും മകനും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കമ്പളക്കാട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ, ജനറൽ സെക്രട്ടറി താരിഖ് കടവൻ, ട്രഷറർ സി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്.അകാരണമായി വ്യാപാരിയെ മർദ്ദിച്ച ബിൽഡിങ് ഓണർക്കെതിരെയും മകനെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ പ്രകടനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ