മൃഗ സംരക്ഷണ വകുപ്പ് വയനട് ജില്ലയില്‍ രാത്രികാല മൃഗ ചികിത്സ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നു. 90 ദിവസത്തേക്കാണ് നിയമനം. ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. 44020 രൂപ പ്രതിമാസ വേതനം ലഭിക്കും. ഡിസംബര്‍ 23 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 202292

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍







