പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ കബനിഗിരി ജല ശുദ്ധീകരണശാലയില്‍ നിന്നും പാടിച്ചിറ ഭൂതല ജലസംഭരണിയിലേക്കുള്ള പ്രധാന ശുദ്ധജലവിതരണ പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 20 മുതല്‍ 22 വരെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളില്‍ ശുദ്ധജലവിതരണം പൂര്‍ണ്ണമായും മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍







