മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട് വിഷ്ണു (31), പനമരം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന നബീൽ കമർ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. കേസി ലെ മറ്റ് പ്രതികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു.

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍







