ഐഫോണ്‍ 11-ന്റെ ഈ പ്രശ്നം സൗജന്യമായി പരിഹരിച്ച് തരാമെന്ന് ആപ്പിള്‍.

ടച്ച് പ്രശ്‌നങ്ങള്‍ക്കായുള്ള ഐഫോണ്‍ 11 ഉപയോക്താക്കള്‍ വിഷമിക്കേണ്ട. സൗജന്യമായി പ്രശ്‌നം പരിഹരിക്കാമെന്ന് ആപ്പിള്‍. ഇതിന്റെ ഭാഗമായി ഡിസ്‌പ്ലേ മൊഡ്യൂള്‍ റീപ്ലേസ്‌മെന്റ് പ്രോഗ്രാം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2019 നവംബര്‍ മുതല്‍ 2020 മെയ് വരെ നിര്‍മ്മിച്ച ടച്ച് പ്രശ്‌നങ്ങളുള്ള ഐഫോണ്‍ 11 മോഡലുകള്‍ നന്നാക്കും. ടച്ച് സ്‌ക്രീന്‍ പ്രശ്‌നങ്ങളുള്ള ഐഫോണ്‍ 11 ഉടമകള്‍ക്ക് യൂണിറ്റിന്റെ സീരിയല്‍ നമ്പര്‍ ഒരു ഓട്ടോമേറ്റഡ് വെരിഫിക്കേഷന്‍ സിസ്റ്റത്തിലേക്ക് നല്‍കാം. ആപ്പിളിന്റെ സപ്പോര്‍ട്ട് വെബ്‌സൈറ്റ് അല്ലെങ്കില്‍ . നിങ്ങളുടെ ഫോണിന്റെ യോഗ്യത അനുസരിച്ച്, ആപ്പിളോ അല്ലെങ്കില്‍ ഒരു ആപ്പിള്‍ അംഗീകൃത ഏജന്‍സിയോ ഫോണ്‍ സൗജന്യമായി മാറ്റിത്തരികയോ നന്നാക്കി തരികയോ ചെയ്യും.

‘ഡിസ്‌പ്ലേ മൊഡ്യൂളിലെ ഒരു പ്രശ്‌നം കാരണം ഐഫോണ്‍ 11 ഡിസ്‌പ്ലേകളുടെ ഒരു ചെറിയ ശതമാനം ടച്ചിനോട് പ്രതികരിക്കുന്നില്ലെന്ന് ആപ്പിള്‍ കണ്ടെത്തിയിരുന്നു. ഈ ഉപകരണങ്ങള്‍ 2019 നവംബറിനും 2020 മെയ് മാസത്തിനും ഇടയില്‍ നിര്‍മ്മിച്ചതാണ്,’ ആപ്പിള്‍ വെളിപ്പെടുത്തി. അവരുടെ ഐഫോണ്‍ 11 സര്‍വീസ് നേടുന്നതിന്, ഉപയോക്താക്കള്‍ക്ക് ഒന്നുകില്‍ ഒരു ആപ്പിള്‍ അംഗീകൃത സേവന ദാതാവിനെ കണ്ടെത്താം. അതുമല്ലെങ്കില്‍ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറില്‍ ഒരു കൂടിക്കാഴ്ച നടത്താം, അല്ലെങ്കില്‍ ആപ്പിള്‍ റിപ്പയര്‍ സെന്റര്‍ വഴി മെയില്‍ഇന്‍ സേവനത്തിന് ആപ്പിള്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെടാം. ഉപയോക്താക്കള്‍ സൗജന്യ റിപ്പയര്‍ പ്രോഗ്രാമിന് യോഗ്യരാണോയെന്ന് ആദ്യം പരിശോധിക്കുമെന്നും അതിനുശേഷം മാത്രമേ അത് സര്‍വീസിംഗുമായി മുന്നോട്ട് പോകുകയുള്ളൂ എന്നും ആപ്പിള്‍ വ്യക്തമാക്കി. ഐക്ലൗഡിലോ അവരുടെ കമ്പ്യൂട്ടറിലോ ഉപയോക്താവിന് ഐഫോണിന്റെ ബാക്കപ്പ് ലഭിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

റിപ്പയര്‍ പ്രോഗ്രാമിനായി അപേക്ഷിക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ നിലവിലുള്ള ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതു പരിഹരിക്കണമെന്ന് ആപ്പിള്‍ പറയുന്നു. ‘നിങ്ങളുടെ ഐഫോണ്‍ 11 ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് കേടായ സ്‌ക്രീന്‍ പോലുള്ള അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നുവെങ്കില്‍, സേവനത്തിന് മുമ്പായി ആ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്.’

ഐഫോണ്‍ 11 ലെ ടച്ച് സ്‌ക്രീനിനുമായി ബന്ധപ്പെട്ട് ആപ്പിളിനോ അതിന്റെ സേവന ദാതാക്കള്‍ക്കോ ഇതിനകം പണം നല്‍കിയിട്ടുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് റീഫണ്ടിനായി ആപ്പിളിനെ ബന്ധപ്പെടാം. റിപ്പയര്‍ പ്രോഗ്രാം ലോകമെമ്പാടും ഉണ്ട്. അതുകൊണ്ടു തന്നെ വാങ്ങിയ സ്ഥലത്ത് റിപ്പയര്‍ ചെയ്യാമെന്ന് ആപ്പിള്‍ കുറിക്കുന്നു. കൂടാതെ, റിപ്പയര്‍ പ്രോഗ്രാം ഐഫോണ്‍ 11 ന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി കവറേജ് വിപുലീകരിക്കുന്നില്ല. യൂണിറ്റിന്റെ ആദ്യത്തെ റീട്ടെയില്‍ വില്‍പ്പനയ്ക്ക് ശേഷം 2 വര്‍ഷത്തെ വാറന്റി പ്രോഗ്രാമിലുള്ള ഐഫോണ്‍ 11-നു മാത്രമാണ് ഈ സൗകര്യമുള്ളത്.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി– കട്ടയാട – പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അവ പൂർത്തിയാകുന്നത് വരെ സുൽത്താൻ ബത്തേരി മുതൽ കട്ടയാട് വരെയും, കട്ടയാട് മുതൽ വാകേരി വരെയും വാഹനഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി

ക്വട്ടേഷൻ ക്ഷണിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2025 കാലവർഷി-തുലാവർഷ മുന്നാരുക്ക, ദുരന്ത പ്രതികരണ മാർഗേരഖ- ഏഴാം പതിപ്പ് എന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പരിചയസമ്പന്നരായ പ്രിന്റിങ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.