വാരാമ്പറ്റ:
ബപ്പനം ബോയ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബപ്പനം മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി. സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു.
ഷബീർ പി,മജീദ് എം.കെ, നൗഫൽ കെ, പത്മനാഭൻ എ, നാസർ പി, അസീസ് കെ, കബീർ പി, ജുനൈദ് കെ തുടങ്ങിയവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







