മാനന്തവാടി :
കാമ്പുള്ള എഴുത്തുകളും ആഴത്തിലുള്ള വായനയും കുറയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വായന ശീലം നഷ്ടപ്പെടുന്ന തലമുറക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്തുവാൻ സാദ്ധ്യമല്ല. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാർഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ട് വയനാട്ടിലെ വിവിധ ആദിവാസി ഊരുകളിൽ രൂപം കൊടുത്ത വായനാ കൂട്ടായ്മയിലെ കുട്ടികൾ പത്മശ്രീ പുരസ്കാരം ലഭിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും നെൽ വിത്തു സംരക്ഷകനുമായ ചെറുവയൽ രാമനുമായി സംവദിച്ചു . അദ്ദേഹത്തിന്റെ ആത്മകഥ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ചെറുവയലും നൂറ് മേനിയും’ , ജോയി പാലക്കാമൂല എഴുതിയ ‘ചെറുവയൽ രാമൻ കൃഷിയും ചിന്തയും’ എന്നീ പുസ്തകങ്ങൾ കുട്ടികൾ വായിച്ചു ആസ്വാദനം അവതരിപ്പിച്ചു . ചോദ്യങ്ങൾ ചോദിച്ചു. കൃഷി അറിവുകൾ പങ്കുവച്ചു . കൃഷി സ്ഥലം സന്ദർശിച്ചു പുതിയ അറിവുകൾ നേടി . നാടൻ പാട്ടും കളികളുമായി “ചെറുവയൽ രാമനോടൊപ്പം ഒരു ദിവസം ” എന്ന പുതുമയാർന്ന പരിപാടി എഴുത്തുകാരൻ ജോയി പാലയ്ക്കാമൂല കന്മയിലുള്ള രാമേട്ടൻ്റെ ഭവനാങ്കണത്തിൽ ഉത്ഘാടനം ചെയ്തു . റവ.സുജിൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു . സാഹിത്യ നിരൂപകൻ ഗോപി എചോം മുഖ്യ സന്ദേശം നൽകി. ഇസാഫ് ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ ഹിമവർഷ കാർത്തികേയൻ ആശംസ അർപ്പിച്ച പരിപാടിക്ക് ഉൻമേഷ് വൈ ഡേവിഡ് നേതൃത്വം നൽകി.വിവിധ ആദിവാസി ഊരുകളിലെ 44 കുട്ടികൾ പങ്കെടുത്തു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ