റേഷൻ കാര്‍ഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

റേഷൻ കാർഡ് ഉടമകള്‍ക്ക് ഒരു സന്തോഷവാർത്ത. പൊതുവിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻ കാർഡുകള്‍ മുൻഗണനാ വിഭാഗമായ പിങ്ക് കാർഡിലേക്ക് മാറ്റാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നു.

ഈ അവസരം പ്രയോജനപ്പെടുത്തി അർഹരായവർക്ക് പിങ്ക് കാർഡിലേക്ക് മാറാവുന്നതാണ്.

ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളവർ അപേക്ഷയുടെ സ്ഥിതി പരിശോധിക്കുകയും വെരിഫൈഡ് ആയെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ കാണുകയാണെങ്കില്‍ ഡിസംബർ 31ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് തന്നെ തിരുത്തി സമർപ്പിക്കേണ്ടതാണ്.

എങ്ങനെ അപേക്ഷിക്കാം? ആവശ്യമായ രേഖകള്‍ എന്തൊക്കെ?

മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. ecitizen(dot)civilsupplieskerala(dot)gov(dot)in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ചില രേഖകളും സമർപ്പിക്കേണ്ടതുണ്ട്. വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണ സ്ഥാപനം 2009ല്‍ പുറപ്പെടുവിച്ച ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സാക്ഷ്യപത്രം അല്ലെങ്കില്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാൻ അർഹതയുണ്ടെന്നുള്ള സാക്ഷ്യപത്രം എന്നിവയാണ് പ്രധാന രേഖകള്‍.

മുൻഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡങ്ങള്‍

മുൻഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ചില നിബന്ധനകളുണ്ട്. വീടിന്റെ വിസ്തീർണ്ണം ആയിരം ചതുരശ്ര അടിയില്‍ താഴെയായിരിക്കണം. കുടുംബത്തില്‍ നാല് ചക്ര വാഹനം ഉണ്ടാകാൻ പാടില്ല. ഒരേക്കറില്‍ താഴെ ഭൂമിയുള്ള കുടുംബമായിരിക്കണം. സർക്കാർ ജീവനക്കാരോ സർക്കാർ പെൻഷൻ വാങ്ങുന്നവരോ ഇൻകം ടാക്സ് അടക്കുന്നവരോ കുടുംബത്തില്‍ ഉണ്ടാകാൻ പാടില്ല. കൂടാതെ, റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും കൂടി പ്രതിമാസ വരുമാനം 25000 രൂപയില്‍ താഴെയായിരിക്കണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവർക്ക് മുൻഗണനാ വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.