തിരുവനന്തപുരം :
അഞ്ചാം ക്ലാസ് ഗണിതം പാഠപുസ്തകത്തില്‍ പിശകെന്ന് റിപ്പോര്‍ട്ട്. 12-നെ ആറ് കൊണ്ട് ഹരിച്ചാല്‍ എട്ട് ആയിരിക്കും ഉത്തരമെന്നാണ് പാഠപുസ്തകത്തില്‍ അച്ചടിച്ചത്. ഇംഗ്ലീഷ്, മലയാളം മീഡിയം പുസ്തകങ്ങളില്‍ പിശകുണ്ട്. രണ്ടാം വാല്യം പുസ്തകത്തിന്റെ 127-ാം പേജിലാണ് തെറ്റായ ഉത്തരം അച്ചടിച്ചുവന്നത്. 102 എന്ന സംഖ്യയെ ഘടകങ്ങളാക്കി ഹരിക്കുന്നതാണ് പാഠപുസ്തകത്തിൽ ള്ളത്. അവസാന ഭാഗത്താണ് 12-നെ ആറ് കൊണ്ട് ഹരിക്കേണ്ട ഘട്ടം വരുന്നത്. അതിന്റെ ഉത്തരം ഇടതുഭാഗത്ത് കാണിച്ചിട്ടുണ്ട്. ഇവിടെയാണ് എട്ട് എന്ന് എഴുതിയിരിക്കുന്നത്. അതേസമയം അച്ചടി പിശക് സംഭവിച്ചതാകാമെന്ന വിശദീകരണമാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത്. ഇതേ പുസ്തകത്തില്‍ 137-ാം പേജില്‍ ‘കാസര്‍ഗോഡ്’ ജില്ലയുടെ പേര് കൊടുത്തിരിക്കുന്നത് ‘കാസറഗോഡ്’ എന്നാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്