ഫോണിലും ലാപ്‌ടോപ്പിലും എളുപ്പ പാസ്‌വേഡുകള്‍ ഉപയോഗിക്കരുത്

ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പുകളും ഒഴിച്ചുകൂടാനാകാത്ത ഡിവൈസുകളാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഇവ ഏറെ പ്രയോജനം ചെയ്യുന്നു. എന്നാല്‍ സൈബര്‍ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ സ്‌കാം എന്നിവയില്‍ നിന്ന് ഡിവൈസുകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ശക്തമായ പാസ്‌വേഡുകള്‍ നല്‍കി ഡിവൈസുകള്‍ സുരക്ഷിതമാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്‌വേഡുകള്‍ നല്‍കുന്നതിന് പകരം ‘സ്‌ട്രോങ് പാസ്‌വേഡുകള്‍’ നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌‌വേഡുകള്‍ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേഡുകളില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്‌വേഡില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.