രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്നലെ ഇന്ത്യയില്‍ ആറ് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോന്യുമോണിയയുണ്ടായിരുന്നു. ചെന്നൈയിലെ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളിൽ ചികിത്സ തേടിയ രണ്ട് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഈ രോഗബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ നവംബറിലാണ്. അഹമ്മദാബാദിലെ ചാന്ദ് ഖേഡയിൽ ഈ രോഗബാധ കണ്ടെത്തിയിരിക്കുന്നതും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വില്ലേജ് ഇണ്ടേരിക്കുന്ന് റോഡിൽ നാളെ (ഡിസംബർ 2) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പഴഞ്ചേരിക്കുന്ന്  ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  നാളെ(ഡിസംബർ 2)

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച്  അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ

പഴശ്ശി അനുസ്‌മരണം സംഘടിപ്പിച്ചു.

വെള്ളമുണ്ട: സി.എച്ച്.ആർ.എഫിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച പഴശ്ശി രാജ അനുസ്‌മരണ പരിപാടി വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഐ.വി സജിത്ത് അധ്യക്ഷത വഹിച്ചു.അഡ്വ:

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും,ലോക പുരുഷ ദിനാചരണവും നടത്തി

ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; 77 ലക്ഷം തട്ടിയ കേസിൽ യു.പി സ്വദേശി പിടിയിൽ

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ബാറെലി സ്വദേശി ആകാശ് യാദവ് (25) ആണ്

രാജ്യത്തെ സ്ലീപ്പർ ബസുകൾ നിർത്തലാക്കുമോ? നിർണായക നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന എല്ലാ സ്ലീപ്പർ ബസുകളും നീക്കം ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കിടെ ഇത്തരം ബസുകൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.