തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. വയനാട്,കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, ജില്ലകളിലെ വോട്ടര്‍മാര്‍ നാളെ ബൂത്തിലെത്തും.എല്ലാ ജില്ലകളിലും കൊട്ടിക്കലാശം സമാധാനപരമായാണ് സമാപിച്ചത്. പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമണിയോടെ ആരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മികച്ച പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. കൊവിഡ് ഭീതി വകവയ്ക്കാതെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. തപാല്‍ വോട്ടുകള്‍ കൂടി കൂട്ടുമ്പോള്‍ 2015 ലെ തെരഞ്ഞെടുപ്പിന് ഒപ്പം പോളിംഗ് ശതമാനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലും പകുതിയിലേറെ വോട്ടുകള്‍ ഉച്ചയ്ക്ക് തന്നെ പോള്‍ ചെയ്തിരുന്നു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ