മുട്ടിൽ: കുട്ടമംഗലം ഗ്രാമിക വായനശാലയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ സമരമുഖത്തുള്ള ഇന്ത്യൻ കർഷക ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സംഗമം തൃക്കൈപ്പറ്റ ഉറവ് ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം ഡയറക്ടർ ടോണി പോൾ ഉദ്ഘാടനം ചെയ്തു. മണ്ണിനോട് മല്ലിട്ട് നമുക്ക് അന്നം നൽകുന്ന കർഷകൻ്റെ വിയർപ്പിന് വില നിശ്ചയിക്കാൻ കുത്തക കോർപ്പറേറ്റുകൾക്ക് അധികാരം നൽകുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.ഗ്രാമിക കുട്ടമംഗലം പ്രസിഡൻ്റ് എൻ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷാനവാസ് ഓണാട്ട് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുഹമ്മദ്.എ.എം ,രഞ്ജിത്ത്.കെ.ആർ , ഷാജി പോൾ , സാജിദ്.എൻ.സി , കെ.കെ.സലീം , എ.അബ്ദു ,പി.ബാബു , നിസാർ.കെ , കുര്യാക്കോസ് , അസ്ഗറലി ഖാൻ തുടങ്ങിയവർ സംസാരിച്ചു

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ