വടക്കനാട് ഈച്ചക്കുന്ന് മാമ്പളൂര്‍ ചന്ദ്രന്റെ ഭാര്യ വിലാസിനി(57) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം.വിലാസിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബത്തേരി ഫയര്‍ഫോഴ്സ് ഈച്ചക്കുന്ന് ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.കാല്‍ കഴുകാന്‍ ഇറങ്ങിയപ്പോള്‍ തെന്നി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹമീദ്, ഫയര്‍ ഓഫീസര്‍മാരായ അനില്‍, നിബില്‍, സതീഷ്, അനുറാം, അനൂപ്, മോഹനന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.മക്കള്‍: സരിത, സനിത

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്