എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലേക്ക് 2025 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണിയാമ്പറ്റ(പെണ്‍കുട്ടികള്‍) നല്ലൂര്‍നാട്( ആണ്‍കുട്ടികള്‍) മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ്സിലേക്കാണ് പ്രവേശനം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കരുത്. പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗക്കാരായ കാട്ടുനായ്ക്ക, കാടര്‍, കൊറഗര്‍, ചോലനായ്ക്കര്‍, കുറുംബര്‍ വിഭാഗത്തിലുള്ളവര്‍ക്ക് വരുമാന പരിധി ബാധകമല്ല. താത്പര്യമുള്ളവര്‍ www.stmrs.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അപേക്ഷ, ജാതി, ,കുടുംബവരുമാനം, ജനന തിയതി, പഠിക്കുന്ന ക്ലാസ്റ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്ഥാപനത്തിലെ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പ്രൊജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രത്തിലെത്തി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പകര്‍പ്പ് ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസ്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസുകളിലോ, ജില്ലയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. ഫോണ്‍- 04936- 202232, 9496070333

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.