പണിമുടക്കിൽ ജീവനക്കാരുടെ പ്രതിഷേധം പ്രതിഫലിച്ചു: സെറ്റോ

കൽപ്പറ്റ: ജീവനക്കാരുടേയും അധ്യാപകരുടേയും സംസ്ഥാന വ്യാപക പണിമുടക്ക് സമ്പൂർണ്ണമായിരുന്നെന്ന് സെറ്റോ അവകാശപ്പെട്ടു. സർക്കാറിൻ്റെ അവകാശ നിഷേധങ്ങളിലുള്ള പ്രതിഷേധമാണ് പണിമുടക്കിലൂടെ പ്രതിഫലിച്ചത്. പണിമുടക്കിനോടനുബന്ധിച്ച് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

സിവിൽ സ്റ്റേഷനിൽ ജോലിക്ക് ഹാജരായ ജീവനക്കാരുടെ എണ്ണം ശുഷ്ക്കമായിരുന്നു. മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്കുകളിൽ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും അധ്യാപകർ പണിമുടക്കിയെന്നും സെറ്റോ അവകാശപ്പെട്ടു. ജില്ലയിൽ അറുപത്തിരണ്ട് ശതമാനം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കുടിശ്ശികയായ പത്തൊൻപത് ശതമാനം ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്കം.

സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം കെ.ജി.ഒ.യു സംസ്ഥാന ട്രഷറർ ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്.ഗിരീഷ്കുമാർ, കെ.ടി.ഷാജി, കെ.ആർ. ബിനീഷ്കുമാർ, റോണി ജേക്കബ്, പി. സഫ്വാൻ , കബീർ കുന്നമ്പറ്റ, യു.വിജേഷ്, പി.ജെ.ഷൈജു തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് ടി.അജിത്ത്കുമാർ, സി.കെജിതേഷ്, എം.ജി. അനിൽകുമാർ, കെ.ചിത്ര, ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ, അൻവർ സാദത്ത്, കെ. സുബ്രഹ്മണ്യൻ, സിനീഷ് ജോസഫ്, ബെൻസി ജേക്കബ്, ടി. ശശിധരക്കുറുപ്പ്, എം.വി. സതീഷ്, ടി. പരമേശ്വരൻ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.