ഇന്ത്യയില്‍ തൂക്കിലേറ്റിയത് ഒരേയൊരു വനിതയെ മാത്രം; ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ?

കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലക്കി കൊടുത്ത് കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ കോടതി വിധിയെ സ്വാഗതം ചെയ്ത് വലിയ ആഹ്ലാദപ്രകടനമാണ് നടക്കുന്നത്. കേരളത്തില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെടുന്ന മൂന്നാമത്തെ മാത്രം പ്രതിയാണ് ഗ്രീഷ്മ, കൂട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയും ഗ്രീഷ്മ തന്നെ. നിലവില്‍ കേരളത്തില്‍ രണ്ട് വനിതാ കുറ്റവാളികളാണ് ഗ്രീഷ്മ ഉള്‍പ്പെടെ കൊലക്കയര്‍ കാത്ത് കഴിയുന്നത്.

എന്നാല്‍ മേല്‍ക്കോടതിയിലേക്ക് അപ്പീല്‍ എത്തുമ്പോള്‍ ഗ്രീഷ്മയ്ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. ഇനി രാജ്യത്തിന്റെ ചരിത്രത്തിലേക്ക് വന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരേയൊരു സ്ത്രീ കുറ്റവാളി മാത്രമാണ് തൂക്കിലേറ്റപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഗ്രീഷ്മയുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടാല്‍ അത് ചരിത്രമാകും. ഇന്ത്യയില്‍ ഒരു സംസ്ഥാനവും കൃത്യമായി എത്ര പ്രതികളെ തൂക്കിലേറ്റിയെന്ന കണക്ക് കൃത്യമായി പുറത്തുവിട്ടിട്ടില്ല.

കേരളത്തില്‍ നാളിതുവരെ വെറും മൂന്ന് പേരെ മാത്രമാണ് തൂക്കിലേറ്റിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിനു ശേഷം 57 പേരെ മാത്രമേ രാജ്യത്ത് വധശിക്ഷയ്ക്ക് വധിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക ഗവണ്‍മെന്റ് സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമാകുന്നത്. എങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ തെറ്റാണെന്നും ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കിയവരുടെ യഥാര്‍ഥ എണ്ണം ആയിരക്കണക്കിന് വരാമെന്നും സ്ഥിരീകരിക്കാത്ത കണക്കുകള്‍ ഉണ്ട്. 1991ല്‍ ആണ് കേരളത്തില്‍ അവസാനമായി ഒരു പ്രതിയെ തൂക്കിലേറ്റിയത്.

കേരളം തൂക്കിലേറ്റിയത് മൂന്ന് പേരെ മാത്രം

കേരളത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അഴകേശനെയാണ് 1979ല്‍ ആദ്യമായി കേരളത്തില്‍ തൂക്കിലേറ്റിയത്. 1984ല്‍ വാകേരിയില്‍ 4 പേരുടെ കൊലപ്പെടുത്തിയ വി ബാലകൃഷ്ണനെ 16 മാര്‍ച്ച് 1990ന് തൂക്കിലേറ്റി. 18 പേരെ തലയ്ക്കടിച്ചു കൊലപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ എന്ന മുത്തുക്കുട്ടി ചന്ദ്രനെ 1991 ജൂലായ് 6ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. അതായത് ഒരു വനിതാ കുറ്റവാളിയെപ്പോലും കേരളത്തില്‍ തൂക്കിലേറ്റിയിട്ടില്ല.

ഇന്ത്യയില്‍ കഴുമരുത്തിലേറ്റിയത് ഒരേയൊരു വനിതയെ

നിരവധി സ്ത്രീകളെ തൂക്കിലേറ്റാന്‍ വിധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒരേയൊരു പ്രതിയെ മാത്രമാണ് ഇന്ത്യയില്‍ തൂക്കിക്കൊന്നിട്ടുള്ളത്. 1955 ജനുവരി 3ന് തീഹാര്‍ ജയിലില്‍ വച്ച് രത്തന്‍ ബായ് ജെയിനിനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയത്. ഒരു ക്ലിനിക്കില്‍ മാനേജറായി ജോലി ചെയ്തിരുന്ന രത്തന്‍ ബായ്, ആ ക്ലിനിക്കില്‍ തന്നെ ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രത്തന്‍ ബായ് ജെയിന്‍ വിഷം നല്‍കി മൂന്ന് പെണ്‍കുട്ടികളെ കൊന്നത്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.