മീനങ്ങാടിയിൽ നടന്ന ജില്ലാ മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം. പനമരം സ്കൂളിലെ കായിക അധ്യാപകരായ നവാസ്.ടി , നീതുമോൾ, കോച്ച് ദീപക് കെ എന്നിവരുടെ കീഴിലാണ് ടീം പ്രാക്ടീസ് ചെയ്യുന്നത്. വിജയികളെ സ്റ്റാഫ്,പിടിഎ അനുമോദിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







