വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-II (കാറ്റഗറി നമ്പര്‍ 304/2023) തസ്തികയുടെ ഇന്റര്‍വ്യൂ ജനുവരി 29,30,31 തിയ്യതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസിലും ജനുവരി 31ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസിലും നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലുണ്ട്. മൊബൈലില്‍ എസ്.എം.എസ് ഉം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കെ ഫോം (ബയോഡേറ്റ) യും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസ്സല് തിരിച്ചറിയല്‍ കാര്‍ഡും സഹിതം നിശ്ചിത സ്ഥലത്ത് നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ
അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം







