കണിയാമ്പറ്റ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ജെ ആര്‍ സി യൂണിറ്റും സീഡ് ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ എക്‌സൈസ് റേഞ്ച് ഓഫീസര്‍ കെ.പി പ്രമോദ് ക്ലാസിന് നേതൃത്വം നല്‍കി. എസ്.എം സി ചെയര്‍മാന്‍ ടി പി ഹാരിസ് അധ്യക്ഷത വഹിച്ചു. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ഷമീര്‍ മേമാടന്‍, സ്റ്റാഫ് സെക്രട്ടറി പി.ജെ റെയ്ച്ചല്‍, ജെ ആര്‍ സി
കണ്‍വീനര്‍ എന്‍ ജസ്‌ന, പ്രധാനാധ്യാപിക ഇന്‍ ചാര്‍ജ് സാലി മാത്യു , സീഡ് ക്ലബ്ബ് കോഡിനേറ്റര്‍ കെ എം സാജിത എന്നിവര്‍പ്രസംഗിച്ചു

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







