ഇന്ത്യൻ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കിടക്കുന്ന 78213 കോടി രൂപയിൽ നിങ്ങളുടെ പണമുണ്ടോ? ലളിതമായി പരിശോധിക്കാൻ സൗകര്യമൊരുക്കി റിസർവ് ബാങ്ക്

മാസങ്ങളോളം ഉപയോഗിക്കാതെ കിടന്ന ജാക്കറ്റിലോ, ജീന്‍സിന്റെ പോക്കറ്റിലോ പുസ്തകത്തിന്റെ ഉള്ളിലോ എന്നോ വെച്ചു മറന്നുപോയ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കണ്ണിലുടക്കുമ്ബോള്‍ കിട്ടുന്ന സന്തോഷമനുഭവിക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ നൂറിനും അഞ്ഞൂറിനും പകരം അത് പതിനായിരങ്ങളോ ലക്ഷങ്ങളോ കോടികളോ ആയാലോ. അതെ ആയിരക്കണക്കിന് അക്കൗണ്ടുകളിലായി ഒന്നും രണ്ടും കോടികളല്ല 78,213 കോടികളാണ് നിഷ്‌ക്രിയമായി കിടക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കനുസരിച്ച്‌, 2024 മാര്‍ച്ച്‌ വരെ രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകളില്‍ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നത് 78,213 കോടി രൂപയുടെ നിക്ഷേപങ്ങളാണ്. ഈ പണത്തിന്റെ ഉടമകളെ കണ്ടുപിടിക്കാനും, ലക്ഷങ്ങള്‍ നിഷ്‌ക്രിയമായി കിടക്കുകയാണെന്ന് ഓര്‍മ്മിപ്പിക്കാനും അവ തിരിച്ചുപിടിക്കാനുമുള്ള സൗകര്യവും റിസര്‍വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.

ഉദ്ഗം (UDGAM) എന്ന കേന്ദ്രീകൃത പോര്‍ട്ടല്‍ വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താം. UDGAM എന്ന സൈറ്റില്‍ പോയി പ്രാഥമിക വിവരങ്ങള്‍ നല്‍കിയാല്‍ ഏതെങ്കിലും അക്കൗണ്ടുകളില്‍ പത്ത് വര്‍ഷത്തിലേറെയായി നിഷ്‌ക്രിയമായി കിടക്കുന്ന നമ്മുടെ പണമുണ്ടോ എന്നറിയാം. udgam.rbi.org.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിഷ്‌ക്രിയമായി കിടക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ കഴിയും. തുടര്‍ന്ന് അതാത് ബാങ്കുകളുമായി ബന്ധപ്പെട്ടാല്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് സജീവമാക്കാനോ പണം പിന്‍വലിക്കാനോ കഴിയും.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.