പടിഞ്ഞാറത്തറ: ടീകോ – സംസ്കാര പ്രീമിയര്‍ ലീഗ് സീസണ്‍ 7 ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളില്‍ പടിഞ്ഞാറത്തറ ഗവ: ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. പടിഞ്ഞാറത്തറയും പരിസര പഞ്ചായത്തുകളില്‍ നിന്നുമായി 120 ഓളം കളിക്കാരും പങ്കെടുക്കും. ചാമ്പ്യന്മാരാകുന്ന ടീമിന് ടീകോ സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും 30000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്സ് അപ്പാവുന്ന ടീമിന് ഓളം വയനാടന്‍ ഫുഡ് ഹബ് നല്‍കുന്ന ട്രോഫിയും 20000 രൂപ ക്യാഷ് പ്രൈസും, സെമിയില്‍ എത്തുന്ന ടീമുകള്‍ക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസും ആണ് സമ്മാനം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പ്രദേശത്തെ കലാ സാംസ്കാരിക പ്രവര്‍ത്തകരും പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കും

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്