ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍
വോയിസ് കോള്‍, എസ്.എം.എസ്. എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാര്‍ജ് പ്ലാനുകളൊന്നും കമ്പനി പുറത്തിറക്കിയിട്ടില്ല. അതേസമയം, നിലവിലെ രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍ പുനഃക്രമീകരിച്ച് വോയിസ് കോള്‍, എസ്.എം.എസ്. സേവനങ്ങള്‍ക്ക് മാത്രമായി മാറ്റുകയായിരുന്നു.

509 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ ഇനിമുതല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 900 എസ്.എം.എസുകളും ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ്, സൗജന്യ ഹലോട്യൂണ്‍ സേവനങ്ങളും ഈ പ്ലാനില്‍ ലഭിക്കും.

നേരത്തെ 509 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 6 ജി.ബി. ഇന്റര്‍നെറ്റ് ഡേറ്റയും നല്‍കിയിരുന്നു. എന്നാല്‍, പ്ലാന്‍ പുനഃക്രമീകരിച്ചതോടെ ഇത് ഒഴിവാക്കി.

ദീര്‍ഘകാലത്തേക്ക് വോയിസ് കോള്‍, എസ്.എം.എസ്. സേവനങ്ങള്‍ മാത്രം ആഗ്രഹിക്കുന്നവര്‍ക്കായി 365 ദിവസം കാലാവധിയുള്ള മറ്റൊരു റീച്ചാര്‍ജ് പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. 1999 രൂപയാണ് ഒരുവര്‍ഷം കാലാവധിയുള്ള ഈ പ്ലാനിന്റെ നിരക്ക്. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 3600 എസ്.എം.എസും ഇതില്‍ ലഭ്യമാകും. ഇതിനൊപ്പം എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ്, ഹലോട്യൂണ്‍ സേവനങ്ങളും ലഭിക്കും. നേരത്തെ ഇതേ നിരക്കിലുള്ള പ്ലാനില്‍ 24 ജി.ബി. ഇന്റര്‍നെറ്റ് ഡേറ്റയും നല്‍കിയിരുന്നു. എന്നാല്‍, പ്ലാന്‍ പുനഃക്രമീകരിച്ചതോടെ ഇന്റര്‍നെറ്റ് ഡേറ്റ ഒഴിവാക്കി.

വോയിസ് കോളുകള്‍ക്കും എസ്.എം.എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാവുന്ന സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കണമെന്ന് ട്രായ് നേരത്തെ ടെലികോം കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. ഫീച്ചര്‍ ഫോണുപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കുന്നില്ല. അവര്‍ക്കാവശ്യമില്ലാത്ത സേവനത്തിന് നിലവില്‍ പണം നല്‍കേണ്ട സ്ഥിതിയുണ്ട്. അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സേവനത്തിനു മാത്രമായി റീച്ചാര്‍ജ് സൗകര്യമൊരുക്കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്ന നിര്‍ദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ട്രായ് ഉത്തരവിറക്കുകയും ചെയ്തു.

രാജ്യത്ത് 15 കോടി മൊബൈല്‍ വരിക്കാര്‍ ഇപ്പോഴും 2 ജി കണക്ഷന്‍ ഉപയോഗിക്കുന്നു. ഇവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാറില്ല. എന്നാല്‍, മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ പ്ലാനില്‍ ഡേറ്റ കൂടി ഉള്‍പ്പെടുന്നതിനാല്‍ അതിന്റെ പണംകൂടി നല്‍കേണ്ടിവരുന്നതായി ട്രായ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി. ഇതനുസരിച്ച് ടെലികോം കമ്പനികള്‍ നിലവിലുള്ള റീച്ചാര്‍ജ് വൗച്ചറുകള്‍ക്കൊപ്പം കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും മാത്രമായി റീച്ചാര്‍ജിന് സൗകര്യം നല്‍കണമെന്നാണ് ഉത്തരവ്. പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉള്‍പ്പെടുത്താനും ഇതോടൊപ്പം നിര്‍ദേശിച്ചിരുന്നു. 2 ജി സേവനം ഉപയോഗിക്കുന്നവര്‍ക്കു മാത്രമല്ല, ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവര്‍ക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ഇരട്ട സിം ഉപയോഗിക്കുന്നവര്‍ക്കും ഗുണകരമാകുന്നതാണ് ട്രായിയുടെ പുതിയ ഉത്തരവ്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.