നാളെ (25.1.2025 ശനി) മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ കോൺഗ്രസും ഹർത്താലിന് ആഹ്വാനം ചെയ്‌തു. പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവ ത്തിൽ പ്രതിഷേധിച്ചും ജനങ്ങളുടെ ജീവന് സർക്കാർ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുമാണ് ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.അവശ്യ സർവ്വീ സുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500