തിരുവനന്തപുരം:
റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകള്‍ അറിയിച്ചു. ഈ മാസം 27 മുതല്‍ റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തും. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ മാസം 27 മുതല്‍ റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി സംഘടനകള്‍ അറിയിച്ചത്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു മന്ത്രി ജി.ആര്‍ അനില്‍ റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയത്. എന്നാൽ റേഷൻ വ്യാപാരികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ ഭക്ഷ്യ മന്ത്രി തയാറായില്ല.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ