സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ പ്രശ്‌നം; പുലിവാല്‍ പിടിച്ച് ആപ്പിള്‍, കേന്ദ്രം നോട്ടീസയച്ചു

ദില്ലി: സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ പ്രശ്നം നേരിടുന്നതില്‍ ടെക് ഭീമനായ ആപ്പിളിന് കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടീസ്. ഐഒഎസ് 18+ അപ‌്‌ഡേറ്റിന് പിന്നാലെ ഐഫോണുകള്‍ക്ക് പ്രശ്‌നം നേരിടുന്നതായുള്ള ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് ആപ്പിളിന്‍റെ വിശദീകരണം തേടിയതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഐഒഎസ് 18+ അപ‌ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ പെര്‍ഫോമന്‍സ് പ്രശ്‌നം നേരിടുന്നത് കാണിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷ അതോറിറ്റിയാണ് (സിസിപിഎ) ആപ്പിളിന് നോട്ടീസ് അയച്ചതെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി വ്യക്തമാക്കി. അപ്‌ഡേറ്റിന് ശേഷം ഐഫോണുകളിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര ഉപഭോക്തൃ ഹെല്‍പ്‌ലൈനില്‍ നിരവധി പരാതികള്‍ എത്തിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകള്‍ക്ക് പ്രകടമായ വളര്‍ച്ച ദൃശ്യമാകുന്ന കാലയളവിലാണ് കമ്പനി ഈ തിരിച്ചടി നേരിടുന്നത്.

വളരെ അപകടം പിടിച്ച സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ഗുരുതരമായ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമാകും എന്ന് കാണിച്ച് ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോഗിക്കുന്നവര്‍ക്ക് 2024ല്‍ രണ്ടുവട്ടം ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഫോണുകള്‍ ഉള്‍പ്പടെയുള്ളവ ഹാക്ക് ചെയ്യപ്പെടാന്‍ വളരെയേറെ സാധ്യതയുണ്ട് എന്നായിരുന്നു മുന്നറിയിപ്പ്. ഐഒഎസിന്‍റെയും ഐപാഡ്ഒഎസിന്‍റെയും വിവിധ വേര്‍ഷനുകളില്‍ പ്രശ്‌നമുള്ളതായി അന്നത്തെ ജാഗ്രതാ നിര്‍ദേശത്തിലുണ്ടായിരുന്നു

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.