വന്യജീവികൾ നാട്ടിലും മനുഷ്യർ കൂട്ടിലും; പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി: വന്യജീവി ആക്രമണത്തിൽ മാനന്തവാടി പഞ്ചരകൊല്ലി സ്വദേശിനി രാധ മരിച്ച സംഭവത്തിൽ മാനന്തവാടി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത. നരഭോജിയായ കടുവയെ എത്രയും വേഗം പിടികൂടി കൊല്ലണമെന്ന് രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ ആവശ്യപ്പെട്ടു. വന്യ ജീവി ആക്രമണങ്ങൾ തുടർ സംഭവമാകുമ്പോൾ, മനുഷ്യർ കൂട്ടിലടക്കപ്പെടുകയും മൃഗങ്ങൾ നാട്ടിൽ വിഹരിക്കുകയും ചെയ്യുന്നത് തീർത്തും വേദനാജനകമാണ്. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത വന-നിയമങ്ങൾ കാരണം വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ വയനാട്ടിൽ ഉള്ളത്. വന്യജീവി ആക്രമണങ്ങൾക്ക് ശേഷം ധനസഹായം വാഗ്ദാനം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ വയനാട്ടിലെ ജനങ്ങൾക്ക് മുഴുവൻ സഹായം നൽകേണ്ട നിലവിലെ സാഹചര്യത്തിൽ കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കത്തക്കവിധം ശാശ്വത പരിഹാരം കണ്ടെത്താൻ അധികാരികൾ തയാറാവേണ്ടതുണ്ട്. രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിൽസൺ കോക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, ജോബിൻ തടത്തിൽ, നവീൻ പുലകുടിയിൽ, ഫാ. വിനോദ് പാക്കാനിക്കുഴി, ഫാ.അമൽ മന്ത്രിക്കൽ , ഫാ. അമൽ മുളങ്ങാട്ടിൽ , സി.ജിനി എഫ്.സി. സി ,
സി രഞ്ജിത എഫ്.സി. സി , രൂപത സിൻഡിക്കേറ്റ് അംഗം ദിവ്യ പാട്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.പ്രതിഷേധ പരിപാടിയിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.