സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്ക് വില വർധിക്കും. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകൾക്കാണ് വില കുറയുക. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.

ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർധിപ്പിച്ചിട്ടുണ്ട്. പാലക്കാട് എലപ്പുള്ളിയിൽ മദ്യ നി‍ർമ്മാണ പ്ലാൻ്റ് വിവാദം കത്തിനിൽക്കെയാണ് തീരുമാനം. ബെവ്കോ നിയന്ത്രണത്തിൽ ഉൽപ്പാദിപ്പിച്ച് വിൽക്കുന്ന ജവാൻ റം വില 640 രൂപയിൽ നിന്ന് 650 ആക്കി ഉയർത്തി. ബിയറുകൾക്ക് 20 രൂപ വരെ വില കൂടി. പ്രീമിയം ബ്രാൻ്റികൾക്ക് 130 രൂപ വരെ കൂടിയിട്ടുണ്ട്. എഥനോൾ വില കൂടിയതാണ് മദ്യ വില കൂടാൻ കാരണമായി പറയുന്നത്. ഇതേ എഥനോൾ ഉൽപ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകിയത്. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോൾ ഉൽപ്പാദിപ്പിക്കാനായാൽ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സർക്കാരിൻ്റെ വാദം.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.