27 വർഷങ്ങളായി ബത്തേരിയിൽ പ്രവർത്തിച്ചുവരുന്ന കലാക്ഷേത്രത്തിൽ ചിലങ്കപൂജ നടത്തി. മൂന്ന് വർഷം നൃത്തം അഭ്യസിച്ച 14 കുട്ടികളാണ് ചിലങ്കപൂജയ്ക്ക് കാലിൽ ചിലങ്കയണിഞ്ഞത്.കലാക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ ഗുരുവിന് ദക്ഷിണ നൽകി ആദ്യമായി കാലിൽ ചിലങ്കയണിഞ്ഞ് വേദിയിൽ നൃത്തം ചെയ്ത സന്തോഷത്തിലായിരുന്നു കുട്ടികൾ.ചടങ്ങിന് നാട്യപൂർണ്ണ കലാമണ്ഡലം റെസി ഷാജിദാസ് നേതൃത്ത്വം നൽകി. നാട്യപൂർണ്ണ നിവേദ് ഷാജി, നാട്യപൂർണ ധനലക്ഷ്മി, നാട്യപൂർണ്ണ അശ്വതി, കീർത്തന , അഞജനകൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കലാക്ഷേത്ര പിടിഎ അംഗം രശ്മിയ നന്ദി പറഞ്ഞു.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







