സംസ്ഥാന പട്ടികജാതി പട്ടികവര്ഗ്ഗ വികസന കോര്പ്പറേഷന് സ്വയം തൊഴില് വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ തൊഴില് രഹിതരായ യുവതീ-യുവാക്കളില് നിന്നും അപേക്ഷകള് ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കുടുംബ വാര്ഷിക വരുമാനം മൂന്ന് ലക്ഷത്തില് കവിയരുത്. 18 നും 55 വയസ്സിനും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കല്പ്പറ്റ പിണങ്ങോട് റോഡ് ജംങ്ഷനില് പ്രവര്ത്തിക്കുന്ന കോര്പ്പറേഷന്റെ ജില്ലാ ഓഫീസില് ലഭിക്കും. ഫോണ്- 04936 202869, 9400068512.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







