കൽപ്പറ്റ. :എയ്നസ് എൻ്റർറ്റൈൻമെൻ്റിൻ്റെ ബാനറിൽ കൽപ്പറ്റ സ്വാഗത് സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ഷോട്ട് ഫിലിം ആയ ഹണ്ട് റിലീസിനൊരുങ്ങി. സമകാലികമായ വിഷയത്തെ ആസ്പദമാക്കി നിർമ്മിച്ച ഷോട്ട്ഫിലിം ആണ് ഹണ്ടെന്ന് സംവിധായകൻ സ്വാഗത് പറഞ്ഞു . സ്വാഗതിന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണിത്.വയനാട് സ്വദേശികളായ മൂന്ന് കലാകാരന്മാരെ ഉൾപ്പെടുത്തി നിർമ്മിച്ച ഈ ഷോർട്ട് ഫിലിമിൻ്റെ റിലീസ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കും. ഒരു ദിവസം കൊണ്ട് നിർമ്മിച്ച ഈ ഹസ്വ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മനു ആണ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ രുവണ, പുലിക്കാട്, വെള്ളമുണ്ട എച്ച്.എസ്, ഏട്ടേ നാല് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂലൈ 5) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായിമുടങ്ങും.