വടുവൻചാൽ: ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ ഒടുവിൽ മരണത്തിന് കീഴ ടങ്ങി. വടുവഞ്ചലിലെ ഓട്ടോ ഡ്രൈവർ ശ്രീജേഷ് (38) ആണ് മരിച്ചത്. പൂപ്പൊലി കഴിഞ്ഞു മടങ്ങവെ ജനുവരി 15ന് രാത്രിയിൽ തോമാട്ടുചാൽ ഒന്നെയാറിനു സമീപം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ചികിത്സയിൽ ആയിരുന്നു ശ്രീജേഷ്. ശ്രീജേഷിന്റെ ചികിത്സത്സ ധനസഹാ യത്തിനായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു 5 ലക്ഷത്തിലേറെ രൂപ സമാഹ രിച്ചു തുടർ ചികിത്സ നടത്തിവരികയായിരുന്നു. അച്ഛൻ: ശ്രീധരൻ, അമ്മ: പുഷ്പ, സഹോദരി :രഞ്ജിനി.

ക്യാബേജ് വിളവെടുപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി







