ബിപി കുറയ്ക്കാൻ പാടുപെടുന്നവരുടെ ശ്രദ്ധയ്ക്ക്…

ഉയർന്ന ബിപി അഥവാ രക്തസമ്മർദ്ദം പലരെയും അലട്ടുന്ന വലിയ പ്രശ്നമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ ഒരു അവസ്ഥകൂടെയാണ് ബിപി. ബിപിയുണ്ടെങ്കില്‍ അത് ക്രമേണ ഹൃദയത്തിനും ദോഷകരമായി മാറുന്നു. ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മളെ നയിക്കുന്നു. ബിപിയുടെ മരുന്നുകള്‍ കഴിക്കുന്ന നിരവധി ആളുകള്‍ ഇന്ന് സമൂഹത്തിലുണ്ട്. എന്നാല്‍ ബിപി നിയന്ത്രിക്കണമെങ്കില്‍ പ്രധാനമായും നാം ജീവിതരീതികള്‍ വിശേഷിച്ചും ഭക്ഷണരീതിയിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് പൂർണമായി ഒഴിവാക്കേണ്ടിവന്നേക്കാം. മരുന്ന് കഴിക്കുന്നവർക്കും ഭക്ഷണക്രമീകരണവും വ്യായാമവും തുടരേണ്ടിവരുന്നുണ്ട്. ഇതാ മരുന്നു കഴിക്കാതെ ബിപി നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം…

ദിവസവും വ്യായാമം ചെയ്യുക

വേഗത്തില്‍ കൈവീശിയുള്ള നടത്തം അല്ലെങ്കില്‍ നീന്തല്‍ പോലെയുളള പതിവായി ചെയ്യാൻ സാധിക്കുന്ന ശാരീരിക വ്യായാമങ്ങള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇത് രക്തം പമ്പ് ചെയ്യുന്നതില്‍ കൂടുതല്‍ കാര്യക്ഷമത കാണിക്കുന്ന രീതിയാണ്. അതിനാല്‍ ദിവസവും രാവിലെ 45 മിനിറ്റ് വ്യായാമം ചെയ്താല്‍ മാത്രം 5 മുതൽ 8 മില്ലീ മീറ്റർ പ്രഷർ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാവിലെ സമയമില്ലാത്തവർക്ക് വ്യായാമം വൈകുന്നേരവുമാകാം. നടത്തം, സൈക്ലിങ്, ജോഗിങ്, നീന്തല്‍ തുടങ്ങിയ എയ്റോബിക് വ്യായാമരീതികളാണ് ഇതിന് ഉചിതം.

ആരോഗ്യകരമായ ഭക്ഷണം

ബിപി കുറയ്ക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മുഴുവൻ ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്പന്നങ്ങള്‍ എന്നിവ ശീലമാക്കാവുന്നതാണ്. ഇവയൊക്കെ ബ്ലഡ് പ്രഷർ ബാലൻസ് ചെയ്യാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
ഉപ്പിന്റെ ഉപയോഗം നല്ല രീതിയില്‍ കുറയ്ക്കുന്നതാണ് നല്ലത്. ഉപ്പിന്റെ അമിതമായ ഉപയോഗം ബിപി കൂടാൻ കാരണമാകുന്ന പ്രധാന ഘടകമാണ്. സാധാരണഗതിയില്‍ 2,300 മില്ലിഗ്രാമില്‍ താഴെ ഉപ്പ് മാത്രമാണ് ഒരു വ്യക്തി നിത്യേന ഉപയോഗിക്കേണ്ടത്. അസുഖങ്ങളും മറ്റും ഉള്ള വ്യക്തികളാണെങ്കില്‍ 1,500 മില്ലിഗ്രാമായി അളവ് പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം.

മദ്യപാനം

അമിത മദ്യപാനം ബിപി വർദ്ധിക്കാൻ കാരണമാകുന്ന ഒന്നാണ്. എന്നാല്‍ മിതമായ അളവില്‍ മദ്യം കഴിക്കുകയുമാവാം.

പുകവലി ഉപേക്ഷിക്കുക

ബിപി നിയന്ത്രിച്ച്‌ നിർത്താൻ ആഗ്രഹിക്കുന്നവർ പുകവലി ഉപേക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും ബിപി താല്‍ക്കാലികമായി കുറയാൻ വലിയ രീതിയില്‍ സഹായിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുകയും കാലക്രമേണ ബിപി കുറയ്ക്കുകയും ചെയ്യുന്നു.

സമ്മർദ്ദം കുറയ്ക്കുക

നിങ്ങളില്‍ വിട്ടുമാറാത്ത സമ്മർദ്ദം ഹൈപ്പർടെൻഷന് കാരണമാക്കിയേക്കും. സമ്മർദ്ദം വർദ്ധിക്കുന്നത് വിവിധ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അതകൊണ്ടുതന്നെ സ്ട്രസ് ലെവല്‍ കുറയ്ക്കാനായി യോഗയോ ധ്യാനമോ പരിശീലിക്കുക. സ്ട്രെസ്സ് ഹോർമോണുകളായ കോർട്ടിസോണ്‍, അഡ്രിനാലിൻ തുടങ്ങിയവയാണ് ബിപി കൂട്ടുന്നത്. ജീവിതത്തിലെ അമിത മത്സരസ്വഭാവം ഒഴിവാക്കണം.

ശരീരഭാരം നിയന്ത്രിക്കുക

ശരീരത്തിന്റെ ഭാരം എപ്പോഴും നിയന്ത്രിച്ച് നിർത്തേണ്ടത് ബിപി കുറയ്ക്കാൻ അത്യാവശ്യമാണ്. അധിക ഭാരം അഞ്ച് അല്ലെങ്കില്‍ 10 ശതമാനമെങ്കിലും കുറയുന്നത് ബിപി കുറയാൻ സഹായിക്കുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുന്നവരും ശാരീരിക ബുദ്ധിമുട്ടുകള്‍ സ്വയം നിയന്ത്രിക്കാനാവാത്തവരുമാണെങ്കില്‍ ഒരിക്കലും
സ്വയം ചികിത്സയ്ക്ക് മുതിരരുത്. ഡോക്ടർമാരുടെയോ വിദഗ്ധരുടെയോ ഉപദേശങ്ങള്‍ തേടുക.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍

പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ

കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാൻ നവംബര്‍ 29, 30 ക്യാമ്പുകൾ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ (നവംബര്‍ 29, 30) ജില്ലയിലെ എല്ലാ വില്ലേജുകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍

ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം

പ്രദര്‍ശന വിപണന മേള സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന നടവയല്‍ ഫെസ്റ്റില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍

സജന സജീവനെ ആദരിച്ചു.

വയനാട്ടുകാർക്ക് അഭിമാനമായി തുടർ സീസണുകളിലും മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവന് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൻ്റെ ഉപഹാരം റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നൽകി. സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.