പൊതുവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിച്ച സ്കോള്‍ കേരള ഡിപ്ലോമ ഇന്സെലറി നഴ്സിങ് കെയര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ കോഴ്സ് ജയിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പ്രായാധിക്യത്താല്‍ അവശത അനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ ശാസ്ത്രീയ പരിചരണം ലഭ്യമാക്കാന്‍ പരിശീലനം ലഭിച്ച ഹോം നേഴ്സുമാരെ തയ്യാറാക്കുകയാണ് കോഴ്സിലൂടെ. അപേക്ഷകര്‍ക്ക് ഫെബ്രുവരി 25 വരെ പിഴയില്ലാതെ ഓണ്‍ലൈനായി അപേക്ഷിക്കം. 100 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും ഫീസ് അടച്ച് ww.w.scolekerela.org ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് രേഖകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്കോള്‍ കേരള വിദ്യാഭവന് പൂജപ്പുര തിരുവനന്തപുരം 12 വിലാസത്തിലോ, സ്കോള്‍ കേരളയുടെ മീനങ്ങാടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍- 04936248722, 9847764735

ബെവ്കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍
ബെവ്കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം