ദ്വാരക:മനുഷ്യത്വ രഹിതമായ അമേരിക്കയുടെ നാടു കടത്തലിനെതിരെ ഇന്ത്യൻ പൗരൻമാരുടെ അന്തസ് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മോദി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോൾ ഇന്ത്യക്കാരെ കയ്യും കാലും വിലങ്ങണിയിച്ച് നാടു കടത്തിയ സംഭവം സംഘപരിവാറിന്റെ കപട ദേശീയതയാണ് തെളിയുന്നതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്,ജില്ലാ ജനറൽ സെക്രട്ടറിമാരായ മനാഫ് ഉപ്പി,ജിജി വർഗീസ്,വിനോദ് തോട്ടത്തിൽ,ഉനൈസ്.ഒ.ടി,ശ്രീജിത്ത് ബിയ്യൂർക്കുന്ന്,ഷെക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,അണ്ണൻ ആലക്കൽ,പി.ടി.മുത്തലിബ്,വി.സി.വിനീഷ്,റാഷിദ് സ്രാക്കൽ, ഷിനു വടകര,മുനീർ തരുവണ,അജി മാനന്തവാടി,സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം
സുൽത്താൻ ബത്തേരി ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയിൽ Medical Officer (Under LSGD Project/ KASP) MBBS & TCMC Registration തസ്തികകളിലേക്ക് നിയമനം താൽക്കാലികാടിസ്ഥാനത്തിൽ നടത്തുന്നതിലേക്കായി 2026 ജനുവരി 28 ന് രാവിലെ 10







